
‘ഓശാന’യുടെ ഫസ്‌റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്
- ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ‘ഓശാന’ പറയുന്നത്
ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, നവാഗതനായ ബാലാജി ജയരാജൻ തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ഓശാന’യുടെ ഫക്ക് മോഷൻ പോസ്റ്റർ പുറത്ത്.ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എൻ.വി മനോജ് ആണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിതിൻ ജോസ് ആണ്. എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ‘ഓശാന’ പറയുന്നത്. വർഷ വിശ്വനാഥ്, ഗൗരി ഗോപൻ,ബോബൻ സാമുവൽ, സ്‌മിനു സിജോ,സാബുമോൻ അബ്‌ദുസ്സമദ്, നിഴൽഗൾ രവി, ഷാജി മാവേലിക്കര, സബിത,ചിത്ര നായർ, കൃഷ്ണ സജിത്ത്,തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.സംഗീത സംവിധാനം മെജോ ജോസഫ്. ഛായാഗ്രഹണം മെൽബിൻ കുരിശിങ്കൽ.