ഓൺലൈൻ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

ഓൺലൈൻ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

  • കാസർകോട് സ്വദേശി പോയിക്കര വീട്ടിൽ ജംഷാദി (41) നെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

തൃശൂർ : ഓൺലൈൻ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം ബെംഗളൂരു എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി പോയിക്കര വീട്ടിൽ ജംഷാദി (41) നെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഏപ്രിൽ 27 മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ ഓൺലൈൻ വഴി ട്രേഡിങ് നടത്തുന്നതിനായി വലപ്പാട് സ്വദേശിയിൽ നിന്നും 54.44 ലക്ഷം ബാങ്ക് അക്കൗണ്ട് വഴി അയച്ച് വാങ്ങി ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

തട്ടിയെടുത്ത പണം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് ഈ തുക ചെക്ക് വഴി പിൻവലിച്ച് പ്രധാന പ്രതികൾക്ക് നൽകി കമ്മീഷൻ കൈപറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ജംഷാദിനെ അറസ്റ്റ് ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )