
കടന്നലിന്റെ കുത്തേറ്റ് 26 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
- പാനൂരിനടുത്ത് കല്ലുവളപ്പ് പൂവത്തിൻകീഴിലാണ് സംഭവം
കണ്ണൂർ: കടന്നലിന്റെ കുത്തേറ്റ് നിരവധി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ആനക്കുഴി പറമ്പത്ത് സരോജിനി(68)യ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തലശേരി ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവം നടന്നത് പാനൂരിനടുത്ത് കല്ലുവളപ്പ് പൂവത്തിൻകീഴിലാണ് . കടന്നലുകളുടെ ആക്രമണത്തിൽ പറമ്പിലുണ്ടായിരുന്ന 26 തൊഴിലുറപ്പ് തൊഴിലാളികൾക്കും കുത്തേറ്റിട്ടുണ്ട് . ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
CATEGORIES News
TAGS KANNUR