
കടൽ മണൽ ഖനനത്തിനെതിരെ തീരദേശ ഹർത്താൽ ആരംഭിച്ചു
- ഹർത്താൽ ഇന്ന് അർധരാത്രിവരെ തുടരും
തിരുവനന്തപുരം:ഇന്നലെ അർധരാത്രിയോടെ കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ ആരംഭിച്ചു.

മത്സ്യത്തൊഴിലാളികൾ ഹർത്താൽ നടത്തുന്നത് ഖനനത്തിന് അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ്. തൊഴിലാളികൾ കടലിൽ പോകില്ല എന്നും മത്സ്യ ബന്ധന തുറമുഖങ്ങൾ, ഫിഷ് ലാന്റിങ് സെൻ്ററുകൾ, മത്സ്യ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനം സ്തംഭിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഹർത്താൽ ഇന്ന് അർധരാത്രിവരെ തുടരും.
CATEGORIES News