
കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്പ്രസ്സും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി
- ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലാണ് പുനക്രമീകരണം
കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ 26-ാം തിയതി വരെ സർവീസിൽ നിയന്ത്രണം. ട്രെയിന്റെ വാതിലുകളും പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഉയര വ്യത്യാസം അപകട സാധ്യത സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് ആദ്യഘട്ടത്തിൽ നിർമാണം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി എറണാകുളത്തിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലാണ് പുനക്രമീകരണം. കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്പ്രസ്സും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തിയിട്ടുണ്ട് .
CATEGORIES News
