
കണ്ണൂർ- യശ്വന്ത്പുർ എക്സ്പ്രസിൽ ഇന്ന് മുതൽ എട്ട് സ്ലീപ്പർ കോച്ചുകൾ
- രണ്ട് സ്ലീപ്പർ കോച്ചിലെ 160 ബർത്ത് ഒഴിവാക്കി 200 പേർക്ക് ഇരിക്കാവുന്ന രണ്ട് ജനറൽ കോച്ചുകൾ റെയിൽവേ ഘടിപ്പിച്ചു
കണ്ണൂർ: കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകൾ ഇന്ന് മുതൽ എട്ടായി കുറയും.അതേ സമയം ഒരു ഫസ്റ്റ് ക്ലാസ് എ.സി. കോച്ചും ഒരു സെക്കൻഡ് എ.സി. കോച്ചും വർധിക്കും. തേർഡ് എ.സി. കോച്ച് അഞ്ചായി തുടരും. നാല് ജനറൽ കോച്ചുകളുണ്ടാകും. ആകെ 11 സ്ലീപ്പർ കോച്ചുകളുണ്ടായിരുന്ന വണ്ടിയിൽ റെയിൽവേ ഇപ്പോഴിത് ഒൻപതാക്കി കുറച്ചിരുന്നു. കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചിനുപകരം രണ്ട് ജനറൽ കോച്ചുകൾ വർധിപ്പിച്ചു.

രണ്ട് സ്ലീപ്പർ കോച്ചിലെ 160 ബർത്ത് ഒഴിവാക്കിയാണ് 200 പേർക്ക് ഇരിക്കാവുന്ന രണ്ട് ജനറൽ കോച്ചുകൾ റെയിൽവേ ഘടിപ്പിച്ചിരിയ്ക്കുന്നത്.ബെംഗളൂരുവിലേക്കുള്ള രാത്രിവണ്ടിയിലെ ഈ മാറ്റത്തിനെതിരെ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. 26 മുതൽ ഒരു സ്ലീപ്പർ കോച്ചുകൂടി കുറഞ്ഞ് എട്ടാകും. കണ്ണൂർ- യശ്വന്ത്പുർ യാത്രയിൽ സ്ലീപ്പർ നിരക്ക് 365 രൂപയാണ്. പകരമായി വരുന്ന സെക്കൻഡ് എ.സി.ക്ക് 1410 രൂപയാണ് ടികെറ്റ് ഫീ.
ഇന്റർവ്യൂ ഫെബ്രുവരി 10 ന്
കോഴിക്കോട് :കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ യങ് പ്രഫഷനലിന്റെ 2 ഒഴിവ്. കരാർ നിയമനമാണ് നടക്കുക. ഇന്റർവ്യൂ ഫെബ്രുവരി 10 ന് നടക്കും .
യോഗ്യത: ബിഎസ്സി അഗ്രികൾചർ/ ഹോർട്ടികൾചർ അല്ലെങ്കിൽ എംഎസ്‌സി/ എംടെക് ജിയോ ഇൻഫർമാറ്റിക്സ്/റിമോട്ട് സെൻസിങ്. പ്രായം: 21-45.
ശമ്പളം: 30,000-42,000.
കൂടുതൽ വിവരങ്ങൾക്ക് :
www.spices.res.in