കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ

കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ

  • കണ്ണൂർ സെൻട്രൽ ജയിലിൽ ഇത് ആദ്യ സംഭവമല്ല.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ. കണ്ണൂർ സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്നതിൽ ടൗൺ പോലീസ് കേസെടുത്തു. ഡ്രോൺ വനിതാ ജയിൽ ഭാഗത്തേക്ക് നീങ്ങിയെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

ജനുവരി 10ന് വൈകുന്നേരം 4.20നും 4.30നും ഇടയിൽ സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന് ഭാഗത്ത് കൂടെ ഒരു ഇലക്ട്രിക് ഉപകരണം വനിത ജയിൽ ഭാഗത്തേക്ക് പറത്തി എന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഇത് ആദ്യ സംഭവമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )