
കയർ മേഖലയിലെസാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി രാജീവ്
- ആലപ്പുഴയിൽ കയർ കോർപറേഷൻ സംഘടിപ്പിച്ച കയർ കോൺക്ലേവിന്റെ സമാപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം : കയർ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി രാജീവ്. ആലപ്പുഴയിൽ കയർ കോർപറേഷൻ സംഘടിപ്പിച്ച കയർ കോൺക്ലേവിന്റെ സമാപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രംപിന്റെ താരിഫ് വർധന കാരണം കയർ മേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് മറികടക്കാൻ എത്രയും പെട്ടെന്ന് കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ്അ നുവദിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഹരിത കർമസേനയെ ഉപയോഗിച്ച് തൊണ്ട് ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.
CATEGORIES News
