കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കോൺഗ്രസ് രാഷ്ട്രീയപോരിനില്ലെന്ന് കെ സി വേണുഗോപാൽ

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കോൺഗ്രസ് രാഷ്ട്രീയപോരിനില്ലെന്ന് കെ സി വേണുഗോപാൽ

  • കോൺഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ

കരൂർ: കരൂർ ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയയെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്നും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

കരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോൺഗ്രസ് സംഘം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കോൺഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )