കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടി.വി. കെ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടി.വി. കെ

  • എല്ലാമാസവും 5000 രൂപ വീതം നൽകും. കുടുംബത്തിന് മെഡിക്കൽ ഇൻഷുറൻസ് നൽകും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കും.

ചെന്നൈ:കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടി.വി.കെ. എല്ലാമാസവും 5000 രൂപ വീതം നൽകും. കുടുംബത്തിന് മെഡിക്കൽ ഇൻഷുറൻസ് നൽകും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കും. കരൂരിലെ വീടുകൾ ടിവികെ സമിതി ഇന്ന് സന്ദർശിക്കും.

അതേസമയം, 41 പേർ മരിച്ച കരൂർ ദുരന്തത്തിൽ കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്നും കോടതി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )