
കലുങ്ങാതെ കേരളത്തിലെ സ്വർണ്ണവില
- രാജ്യാന്തര സ്വർണവില ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് വില മാറിയില്ല.
കൊച്ചി:യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ പ്രഖ്യാപിച്ച 50% ഇറക്കുമതി ചുങ്കം തൽകാലം പിൻവലിച്ചതും യുഎസിൽ ഉപഭോക്ത്യ സംതൃപ്തി നിരക്ക് മെച്ചപ്പെട്ടതും ഡോളറിൻ്റെ കുതിപ്പും മൂലം രാജ്യാന്തര സ്വർണവില ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് വില മാറിയില്ല.
ഔൺസിന് ഇന്നലെ 3,348 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില, ഇന്ന് 3,293 ഡോളർ വരെ താഴ്ന്നിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,297 ഡോളറിൽ. എന്നിട്ടും കേരളത്തിൽ വില ഗ്രാമിന് ഇന്നലത്തെ 8,935 രൂപയിലും പവൻ 71,480 രൂപയിലും തുടരുകയാണ്.
CATEGORIES News