കല്യാണ സീസണിലും സംസ്‌ഥാനത്ത് സ്വർണവില താഴോട്ട്

കല്യാണ സീസണിലും സംസ്‌ഥാനത്ത് സ്വർണവില താഴോട്ട്

  • 1,17,080 രൂപയിലാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വിൽപന.

കൊച്ചി:സംസ്‌ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 95 രൂപ ഇടിഞ്ഞ് 14,635 രൂപയിലെത്തി. പവൻ വിലയിൽ 760 രൂപയുടെ കുറവുണ്ട്. 1,17,080 രൂപയിലാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വിൽപന. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.ഫെബ്രുവരി 28ന ഇറാനിൽ യുഎസും ഇസ്രയേലും ആക്രമണം നടത്തിയതിന് പിന്നാലെ കുതിച്ചു കയറിയ സ്വർണവില പിന്നാലെ താഴ്ന്നിറങ്ങി. രണ്ടാഴ്ച്ചക്കിടെ കേരളത്തിൽ പതിനായിരത്തോളം രൂപയുടെ കുറവുണ്ടായി.

കൃത്യമായി പറഞ്ഞാൽ 9,840 രൂപ. രാജ്യാന്തര വിപണിയിലെ ട്രെൻഡ് തുടരുകയാണെങ്കിൽ വില ഇനിയും താഴേക്ക് വരും. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ശക്തമായിരുന്നില്ലെങ്കിൽ വില ഇനിയും കുറഞ്ഞേനെ എന്നും വ്യാപാരികൾ പറയുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )