
കള്ളവോട്ട് സാധ്യത; ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ
- വടകരയിൽ വ്യാപക കള്ളവോട്ടിന് സാധ്യത, മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഹർജിയിൽ പറയുന്നു
വടകര :ഇലക്ഷൻ ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും
കള്ളവോട്ട് തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ.
വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു.
പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും
കള്ളവോട്ട് തടയാൻ പോളിങ് പ്രകിയ റെക്കോർഡ് ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.