
കസ്റ്റഡി അപേക്ഷയിൽ വിധി ഇന്ന്, രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കും
- അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ കണ്ടെത്താൻ പൊലീസ്
പത്തനംതിട്ട: ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷയിൽ വിധി ഇന്ന്.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അഞ്ചുദിവസം കസ്‌റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇന്നലെ അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. കസ്‌റ്റഡി അപേക്ഷ അനുവദിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റും.

പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്.ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
CATEGORIES News
