
കാട്ടിലപ്പീടികയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം
- ബംഗളുരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന എഐ ട്രാവൽസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്
ചേമഞ്ചേരി:കാട്ടിലപ്പീടികയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം സംഭവിച്ചു. അപകടം നടന്നത് ഏകദേശം ഇന്ന് രാവിലെ 10 മണിയോടെയാണ്.സിടി മെറ്റൽസ് എന്ന കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്.
ബംഗളുരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന എഐ ട്രാവൽസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.കൂടാതെ അപകട സമയത്ത് ബസിൽ ഏകദേശം 30ഓളം യാത്രക്കാരുണ്ടായിരുന്നു. ബസ് ഡ്രൈവർക്കും ക്ലീനർക്കും പരിക്കുണ്ട്
CATEGORIES News