
കാണാതായ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
- കൊല്ലം സ്വദേശി മഹേഷ് രാജ് ആണ് മരിച്ചത്
തിരുവനന്തപുരം:തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. വെളിയന്നൂരിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

തിരുവനന്തപുരം എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു മരിച്ച മഹേഷ് രാജ്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
CATEGORIES News