
കായിക താരത്തെ പീഡിപ്പിച്ച കേസ് ;കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് പോലീസ്
- 62 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി
പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ പീഡനത്തിനിരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങൽ പുറത്ത്. കേസിൽ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ഇതുവരെ കേസിൽ 15 യുവാക്കളാണ് പിടിയിലായത്. ഇന്നലെ അഞ്ചുപേരും ഇന്ന് പത്തുപേർ ഇന്നുമാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അഞ്ചുപേർ കൂട്ട ബലാത്സംഗത്തിനാണ് അറസ്റ്റിലായത്. പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നു.ഇതുവരെ പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.62 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. 13 വയസ് മുതൽ സ്കൂൾ കാലഘട്ടം മുതൽ പീഡനത്തിന് ഇരയായെന്നും പെൺകുട്ടി കൗൺസിലിങിനിടെ പറഞ്ഞിരുന്നു.

പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്.സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്.പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ഇപ്പോൾ ലഭിച്ചത്.അതേ സമയം കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉൾപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.13 വയസ് മുതൽ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.