
കുടുംബ സംഗമം
- സംഘടനയുടെ മുതിർന്ന ദേശീയ നേതാവ് അഡ്വക്കേറ്റ് വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു
പൊയിൽക്കാവ് : നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ചെങ്ങോട്ടുകാവ് യൂണിറ്റിന്റെ ഇരുപത്തിയൊന്നാം വാർഷികാഘോഷവും കുടുംബ സംഗമവും പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്നു.
സംഘടനയുടെ മുതിർന്ന ദേശീയ നേതാവ് അഡ്വക്കേറ്റ് വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പൂർവ്വ സൈനികരെ ആദരിച്ചു. എം. വി. ജോസ്, സുധ വിശ്വ നാഥൻ, സിന്ധു ബാബു, ശങ്കരൻ, സജിത് കുമാർ, സത്യനാഥൻ, ദേവേശൻ എന്നിവർ സംസാരിച്ചു.
CATEGORIES News