
കുട്ടികളെ ദത്തുനൽകുന്നതിൽ രാജ്യത്ത് വൻ വർദ്ധനവ്
- ദത്തെടുക്കുന്നതിൽ 60 ശതമാനത്തിൽ കൂടുതൽ പെൺകുട്ടികളാണ്.
കൊല്ലം: കുട്ടികളെ ദത്തുനൽകുന്നതിൽ രാജ്യത്ത് 10 വർഷത്തിനിടെ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും വലിയ വർധന. 2024-25-ൽ രാജ്യത്തിനകത്തും പുറത്തുമായി ദത്തുനൽകിയത് 4515 കുഞ്ഞുങ്ങളെ. 2025 ഏപ്രിൽ ഒന്നുമുതൽ മേയ് അവസാനംവരെ മാത്രം 790 കുഞ്ഞുങ്ങളെ ദത്തെടുത്തു. എന്നാൽ രാജ്യത്തിനു പുറത്തേക്ക് കുഞ്ഞുങ്ങളെ ദത്തുനൽകുന്നതിൽ ഗണ്യമായ കുറവുണ്ട്. ദത്തെടുക്കുന്നതിൽ 60 ശതമാനത്തിൽ കൂടുതൽ പെൺകുട്ടികളാണ്.
2015 വരെ രാജ്യത്ത് ദത്തെടുക്കൽ പ്രക്രിയ ഏറെ സങ്കീർണമായിരുന്നു. കേന്ദ്ര വനിത ശിശുമന്ത്രാലയത്തിനു കീഴിൽ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) രൂപവത്കരിച്ചതിനുശേഷമാണ് ദത്തെടുക്കൽ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിയത്. ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റുകളുടെ സമർപ്പണം, പരിശോധന തുടങ്ങിയ പ്രക്രിയകളെല്ലാം സിഎആർഎ ഓൺലൈൻ വഴിയാക്കി.
CATEGORIES News
