കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

  • ക്രിസ്‌തുമസിന് ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 165 രൂപയായിരുന്നു

തിരുവനന്തപുരം: പുതുവർഷ പിറവിക്കും പിടിച്ച് നിർത്താനാകാതെ ചിക്കൻ വില. ഇറച്ചിക്കോഴി വിലയും കുതിച്ചുയരുകയാണ്. ക്രിസ്‌തുമസിന് ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 165 രൂപയായിരുന്നു . ഇതിന് ശേഷം 2 ആഴ്ചയ്ക്കുള്ളിൽ 80 രൂപയിലേറെ വിലയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്.

സാധാരണ വിപണിയിൽ 290 രൂപയാണ് ബ്രോയിലർ കോഴിക്ക് ഈടാക്കുന്നത്. ഫാമുടമകൾ വില കുത്തനെ വില കൂട്ടുന്നുവെന്നാണ് കടയുടമകൾ വിശദമാക്കുന്നത്. ലെഗോൺ കോഴിക്ക് 230 രൂപയാണ് ഇന്നത്തെ വില. വില കൂടുന്നുണ്ടെങ്കിലും ആവശ്യക്കാരുണ്ടെന്നാണ് കച്ചവടക്കാരുടെ പ്രതികരണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )