കുത്തിവയ്പ്പിലൂടെ ലഹരി; മലപ്പുറത്ത് 10 പേർക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു

കുത്തിവയ്പ്പിലൂടെ ലഹരി; മലപ്പുറത്ത് 10 പേർക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു

  • ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി റിപ്പോർട്ട് ചെയ്തത്

മലപ്പുറം: കുത്തിവയ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി റിപ്പോർട്ട് ചെയ്തത്.

എച്ച്ഐവി ഒരാളിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്‌ഥിരീകരിച്ചത്. ഇവർ ഒരേ സൂചി ഉപയോഗിച്ചതായാണ് അധികൃതർ പറയുന്നത്. സൂചി ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്ഡ്സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )