കുരുമുളകിന് നല്ല കാലം ;ക്വിന്റലിന് 200 രൂപ കൂടി

കുരുമുളകിന് നല്ല കാലം ;ക്വിന്റലിന് 200 രൂപ കൂടി

  • റബ്ബറിന് വില തകർച്ച

കൊച്ചി :കുരുമുളക് വില കൂടി. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപയായാണ് വർധിച്ചത് . അൺ ഗാർബിൾഡ് കുരുമുളക് 63,800 രൂപയിലും ഗാർബിൾഡ് മുളക് 65,800 രൂപയിലും വിപണനം നടന്നു. മൂഹൂർത്ത കച്ചവടത്തിൽ മൊത്തം 19.5 ടൺ മുളകിന്റെ ഇടപാടുകൾ നടന്നു. വിക്രം സംവത് വർഷം 2081 ആദ്യ ഇടപാടുകളെ ഏറെ പ്രാധാന്യത്തോടെയാണ് ഗുജറാത്തി സമൂഹം വിലയിരുത്തുന്നത്.

അതേ സമയം റബറിനു നേരിട്ട വിലത്തകർച്ച ഉൽപാദകരെ ആശങ്കയിലാക്കി. സംസ്ഥാനത്ത് ടാപ്പിങ് സീസണായതിനാൽ ഉൽപാദകകേന്ദ്രങ്ങളിൽനിന്നും കനത്തതോതിൽ ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന നിലപാടിലാണ് വ്യവസായികൾ. നാലാം ഗ്രേഡ് ഷീറ്റ് വില ക്വിന്റെലിന് 200 രൂപ ഇടിഞ്ഞ് 17,800 രൂപയായി. വ്യവസായികൾ സീസൺ ആരംഭത്തിൽ ആഭ്യന്തര ഷീറ്റ് വില ഇടിച്ചത് ഉൽപാദകരെ സാമ്പത്തിക പ്രതിസന്ധിലാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )