
കുറ്റവാളികൾ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കും – മുഖ്യമന്ത്രി
- എട്ട് വർഷത്തിൽ 108 പേരെയാണ് ഇതുപോലെ പുറത്താക്കിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രി
കോട്ടയം: എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി.എല്ലാ ആരോപണങ്ങളും ഗൗരവത്തോടെ അന്വേഷിക്കും അതിനി ഏത് ഉന്നതനായാലും കർശന നടപടിയെടിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു മുഖ്യമന്ത്രി.
കുറ്റവാളികൾ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം ഇന്ന് പൊലീസിനുണ്ട്. അത്തരക്കാരെ പൊലീസിന് ആവശ്യമില്ല എന്ന നിലപാടാണ് സർക്കാരിന്. കഴിഞ്ഞ എട്ട് വർഷത്തിൽ 108 പേരെയാണ് ഇതുപോലെ പുറത്താക്കിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
CATEGORIES News