
കുവൈറ്റിൽ താത്കാലിക സർക്കാർ കരാർ ജോലികൾക്കുള്ള എൻട്രി വിസകൾ അനുവദിച്ചു
- ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും
കുവൈറ്റ് സിറ്റി :കുവൈറ്റിൽ താത്കാലിക സർക്കാർ കരാർ ജോലികൾക്കുള്ള എൻട്രി വിസകൾ അനുവദിയ്ക്കുന്നത് വീണ്ടും തുടങ്ങി.
കുവൈറ്റിൽ ഒരു വർഷത്തിൽ താഴെയുള്ള താത്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകളാണ് വീണ്ടും ആരംഭിച്ചത്.

ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്തെ തൊഴിൽ വിപണി നേരിടുന്ന തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനും സർക്കാർ കരാർ ജോലികൾ സുഗമമാക്കുന്നതിനും ലക്ഷമിട്ടാണ് നടപടി വേഗത്തിലാക്കുന്നത്.