
കൂട്ട പിരിച്ചുവിടലിന് തയ്യാറെടുത്ത് മെറ്റ
- കമ്പനിയുടെ ഏകദേശം 79,000 ജീവനക്കാരിൽ 20 ശതമാനത്തിൽ അധികം പേർക്ക് ജോലി നഷ്ടമാകാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
കാലിഫോർണിയ : ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണ് മാർക്ക് സക്കർബർഗിൻ്റെ മെറ്റ കമ്പനി. കമ്പനിയുടെ ഏകദേശം 79,000 ജീവനക്കാരിൽ 20 ശതമാനത്തിൽ അധികം പേർക്ക് ജോലി നഷ്ടമാകാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ഇത് ഏകദേശം 15,800-ത്തിൽ അധികം വരും എന്നാണ് കരുതുന്നത്.
കുതിച്ചുയരുന്ന എഐ ഇൻഫ്രാസ്ട്രക്ഷർ ചെലവുകളും എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ലീനർ ഓപ്പറേഷനുകൾക്ക് മാറ്റം കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കങ്ങളും കാരണമാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.മെറ്റയുടെ മുതിർന്ന എക്സിക്യൂട്ടിവുകൾ ഇതിനെക്കുറിച്ച് ഉന്നത നേതൃത്വം അറിയിക്കുകയും എത്ര പേർക്ക് ജോലി കുറയ്ക്കാമെന്ന് പ്ലാൻ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട് എന്ന് റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എത്രത്തോളം പിരിച്ചുവിടലുകൾ സംഭവിക്കും, എപ്പോഴാണ് ഇത് നടപ്പിലാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
