
കെ.എം. കെ. വെള്ളയിൽ ലളിത ജീവിതത്തിൻ്റെ ഉടമ;ഡോ.അബ്ദുസ്സമദ് സമദാനി എം പി
- അനുസ്മരണ സമ്മേളനം പ്രശസ്ത സാഹിത്യകാരൻ കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: വിട പറഞ്ഞ പ്രശസ്ത ഗായകൻ കെ.എം. കെ. വെള്ളയിൽ ലളിത ജീവിതം നയിച്ച ഉന്നത വ്യക്തിത്വമായിരുന്നെന്നും തന്നേക്കാൾ മറ്റുള്ളവരെ പരിഗണിക്കാൻ മുന്നോട്ട് വരികയും മാപ്പിളകലാരംഗത്ത് വ്യക്തിമുദ്ര ചാർത്തിയ മഹാമനുഷ്യനാണെന്നും ഡോ എം.പി. അബ്ദുസ്സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു. കോട്ടക്കൽ മുസ് ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന കെ.എം. കെ. വെള്ളയിൽ അനുസ്മരണ യോഗത്തിൽ ഓൺലൈൻ വഴി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം പി.അനുസ്മരണ സമ്മേളനം പ്രശസ്ത സാഹിത്യകാരൻ കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്തു. കൺവീനർ പഞ്ചിളി അസീസ് സ്വാഗതം പറഞ്ഞു. എ.കെ.എം. എസ്. എ. യുഎഇ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളേങ്ങൽ വളാഞ്ചേരി അധ്യക്ഷത വഹിച്ചു.

ഡോ. റഹ്മത്തുല്ല, നസീർ മേലേതിൽ, കെ.വി. ഹമീദ് മാസ്റ്റർ, ചോലക്കൽ അബ്ദുൽ കരീം, എ.കെ.എം. എസ്.എ ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ, നാസർ ഒതുക്കുങ്ങൽ, ഡോ: സിബഹത്തുള്ള,ബഷീർ മാസ്റ്റർ നെല്ലിയോട്ട്, ഗഫൂർ ഇല്ലിക്കോട്ടിൽ, ഫായിസ് കൊളക്കാടൻ, ശംസുദ്ദീൻ കൊമ്പത്തിയിൽ, അലവിക്കുട്ടി, നൗഷാദ് അലങ്കാർ, കുട്ടിഹസ്സൻ ആട്ടീരി, സൈഫു,കെ എം. കെ വെള്ളയിലിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കെ.കെ.നാസർ കോട്ടക്കൽ, അനുശോചന സന്ദേശം അറിയിച്ചു.കെ എം കെ വെള്ളയിലിന്റെ പേരിൽ അദ്ദേഹത്തിന്റെ ഓർമ നിലനിർത്തുന്ന സതുധ്യമത്തിന് തുടക്കം കുറിക്കാൻ ആൾ കേരള മാപ്പിള സംഗീത അക്കാഡമി മുന്നോട്ടു വരുന്നതാണെന്ന് അധ്യക്ഷൻ അഷ്റഫ് വളാഞ്ചേരി അറിയിച്ചു.