
കേന്ദ്ര ബജറ്റ് നിരാശാജനകം; പ്രതിഷേധാർഹമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
- വയനാടിനും വിഴിഞ്ഞത്തിനും കേന്ദ്ര ബജറ്റിൽ ഒന്നുമില്ല
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണ്. വയനാട് പാക്കേജ്, വിഴിഞ്ഞം എന്നിവയടക്കം കേരളത്തിനായി ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളോടുള്ള സമീപനത്തിൽ രാഷ്ട്രീയമാണെന്നും സർക്കാരിന് രാഷ്ട്രീയമായി താൽപര്യമുള്ള സംസ്ഥാനങ്ങളിൽ കാര്യങ്ങൾ ചെയ്യുന്നുവെന്നും കെഎൻ ബാലഗോപാൽ പ്രതികരിച്ചു.കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ ബജറ്റിൽ കേന്ദ്രം പരിഗണിച്ചിട്ടില്ല.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസ പാക്കേജും ബജറ്റിൽ പരാമർശിച്ചിട്ടില്ല. നിക്ഷേപം, കയറ്റുമതി, വികസനം എന്നിവയെ സംബന്ധിച്ചാണ് കേന്ദ്ര ധനമന്ത്രി ബജറ്റിൽ ദീർഘമായി പറയുന്നത്. രണ്ടു ദശാബ്ദത്തിനിടയിൽ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന പദ്ധതിയാണ് വിഴിഞ്ഞം. എന്നാൽ വിഴിഞ്ഞത്തെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. പ്രധാന സ്ഥാപനങ്ങളൊന്നും കേരളത്തിന് അനുവദിച്ചിട്ടില്ല. ഇത് ദുഖകരവും പ്രതിഷേധകരവുമാണ്.അനുവദിച്ചിട്ടില്ല. ഇത് ദുഖകരവും പ്രതിഷേധകരവുമാണെന്നും മന്ത്രി പറഞ്ഞു.