
കേന്ദ്ര മന്ത്രി സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ട് ചെയ്‌തിൽ ആക്ഷേപവുമായി സിപിഐ നേതാവ് വി.എസ്.സുനിൽ കുമാർ
- 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിൽ സ്‌ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തതും ചെയ്തതും.
തൃശൂർ: ലോകസഭാതിരഞ്ഞെടുപ്പിലും, തദ്ദേശ തിരഞ്ഞടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്തത് എങ്ങനെയെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നും ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകണമെന്നും വി.എസ്.സുനിൽ കുമാർ ആവശ്യപ്പെട്ടു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിൽ സ്‌ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തതും ചെയ്തതും.

ഇപ്പോൾ നടന്ന തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് സുനിൽ കുമാർ ചോദിച്ചു. ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷനും സുരേഷ് ഗോപിയും മറുപടി പറയണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.
CATEGORIES News
