
കേരള ടൂറിസം ;ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു
- ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോ സൈറ്റിൽ ലഭ്യമാണ്
തിരുവനന്തപുരം : കേരള ടൂറിസത്തിന്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. വിപുലമായ മൈക്രോ സൈറ്റ് ആണ് ടൂറിസം വകുപ്പ് ഇതിനോടകം പുറത്തിറക്കിയിരിക്കുന്നത്.ശബരിമലയുടെ പ്രധാന വിവരങ്ങൾ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ- ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ ഗ്യാലറി എന്നിങ്ങനെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ളടക്കവുമായി ശബരിമലയിലെ ആചാരങ്ങൾ, ഉത്സവങ്ങൾ, പൂജാ വിവരങ്ങൾ, ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോ സൈറ്റിൽ ലഭ്യമാണ്.

ശബരിമലയിലേയ്ക്ക് എരുമേലി, ചാലക്കയം, വണ്ടിപ്പെരിയാർ തുടങ്ങിയ റൂട്ടുകളിലൂടെ എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ചും വിശദമായ വിവരങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്എന്നതിനെ കുറിച്ചും വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും കേരളത്തിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളും ശബരിമലയുടെ ചരിത്രവും ഫോട്ടോ, വീഡിയോ ഗ്യാലറികളുമെല്ലാം മൈക്രോ സൈറ്റിൽ ലഭിയ്ക്കും.
