
കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ
- നാളെ ഡൽഹിയിൽ കേന്ദ്ര ധനകാര്യ മന്ത്രിയുമായി സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം നടക്കും
തിരുവനന്തപുരം : കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ. ഇതിന്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ ആകെ വെട്ടിക്കുറച്ചത് 17000 കോടിയോളം രൂപയാണ്. ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. നാളെ ഡൽഹിയിൽ കേന്ദ്ര ധനകാര്യ മന്ത്രിയുമായി സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം നടക്കും.

ജനങ്ങൾ കേന്ദ്ര ഗവൺമെന്റ് ഇങ്ങനെ കാണിക്കുന്നത് അറിയണം.ഫൈനലിൽ ഓവറിൽകളി നിയമങ്ങൾ തെറ്റിക്കുന്നു.ഗണ്യമായ വളർച്ച ഉണ്ടായി. കഴിഞ്ഞ 10 വർഷമായി കേരളം സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കി. അത് ബിജെപിയുടെ കണ്ണിൽ പിടിക്കുന്നില്ല. അതുകൊണ്ട് ആണ് കേരളത്തിന് അർഹമായതുക വെട്ടിക്കുറക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
CATEGORIES News
