കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന മലയാളി വിദ്യാർത്ഥിനി പോലീസ് പിടിയിൽ

കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന മലയാളി വിദ്യാർത്ഥിനി പോലീസ് പിടിയിൽ

  • സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചാണ് അനു ഇടപാടുകൾ നടത്തിയിരുന്നത്.

തിരുവനന്തപുരം:കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ പോലീസ് പിടിയിൽ. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നഴ്സിംഗിന് പഠിക്കാനെത്തിയ അനു പഠനത്തോടൊപ്പം മയക്കുമരുന്നു കടത്ത് സംഘത്തിലെ കണ്ണിയാവുകയായിരുന്നു.

വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നത്. നഴ്‌സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി സംഘത്തിന്റെ വലയിൽ പെട്ട് ആദ്യം ലഹരി ഉപയോഗിക്കാൻ തുടങ്ങുകയായിരുന്നു. പതിയെ പണം സമ്പാദിക്കാനായി ലഹരി വിൽപ്പന സംഘത്തിൽ കണ്ണിയായി മാറി. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചാണ് അനു ഇടപാടുകൾ നടത്തിയിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )