
കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നു- രമേഷ് പിഷാരടി
- ജന്മനാടായ പാലക്കാട് മത്സരിക്കാൻ കഴിയുന്നതിൽ അതീവ സന്തോഷമെന്നും രമേഷ് പിഷാരടി പറഞ്ഞു
പാലക്കാട് : കൈപത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജന്മനാടായ പാലക്കാട് മത്സരിക്കാൻ കഴിയുന്നതിൽ അതീവ സന്തോഷമെന്നും രമേഷ് പിഷാരടി പറഞ്ഞു. തിരഞ്ഞെടുപ്പിന് നിൽക്കുകയെന്നതിനെക്കുറിച്ച് ശക്തമായി ആലോചിച്ചിരുന്നില്ല.
പാലക്കാട് നിൽക്കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടി തീരുമാനം ഇരു കൈയും നീട്ടി സ്വീകരിക്കുക മാത്രമാണ് ചെയ്തത് എന്നും, ജനങ്ങളെ നേരിട്ട് കണ്ടുള്ള പ്രചാരണം തന്നെയാകും പാലക്കാട് നടത്തുകയെന്നും, പരിമിതപ്പെട്ട സമയമാണുള്ളത്, മുൻപ് ഇരുന്ന എംഎൽഎമാരായ ഷാഫിയും രാഹുലും കൊണ്ടുവന്ന നല്ലകാര്യങ്ങളുടെ തുടർച്ചയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
CATEGORIES News
