കൊച്ചി മെട്രോയിൽ ഒഴിവുകൾ

കൊച്ചി മെട്രോയിൽ ഒഴിവുകൾ

  • അപേക്ഷ ഓഗസ്റ്റ് 21വരെ

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സസിക്യൂട്ടീവ് (ടെലികോം), ജൂനിയർ എഞ്ചിനീയർ (5)/ അസിസ്റ്റന്റ്റ്, സെക്ഷൻ എഞ്ചിനീയർ (5)-പവർ & ട്രാക്ഷൻ, ജൂനിയർ എഞ്ചിനീയർ, അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ
പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. എക്സിക്യൂട്ടീവ് (ടെലികോം) ഒഴിവ് – 1. 32 വയസ്സാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറങ്) 3 വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 40,000 – 1,40,000 രൂപ വരെ.

ജൂനിയർ എഞ്ചിനീയർ (ട1)/ അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ (52)-പവർ & ട്രാക്ഷൻ. (ഒഴിവുകൾ 2). യോഗ്യത: ബി.ഐ/ ബി.ടെക് / ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്). 30 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിലവുണ്ട്). മുകളിൽ നൽകിയ യോഗ്യതക്ക് പുറമെ, 3 വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 33,750 രൂപ മുതൽ 94,400 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. ഈ തസ്തികയിലേക്ക് ജൂനിയർ എഞ്ചിനീയറുടെ യോഗ്യതക്ക് പുറമെ 5 വർഷത്തെ പ്രവർത്ത പരിചയം ആവശ്യമാണ്. 32 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിലവുണ്ട്). 35,000 രൂപ മുതൽ 9,700 രൂപ വരെ ശമ്പളം. വിശദവിവരങ്ങൾക്ക് കൊച്ചി മെട്രോയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 21 വരെ അപേക്ഷ സമർപ്പിക്കാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )