
കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല; നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ അവഗണനയിൽ
- നൂറുകണക്കിന് ദീർഘദൂര യാത്രക്കാർ സ്ഥിരമായി വന്നുപോകുന്ന സ്ഥലമാണിത്
വടകര :കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്ത തുമൂലം നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ അവഗണനയിൽ. ഇതിനെ തുടർന്ന് യാത്രക്കാർ ആണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത് .

മടപ്പള്ളി ഗവ. കോളജ്, രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ, ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളും പ്രധാനപ്പെട്ട ആരാധനാലയങ്ങളും നാദാപുരം റോഡ്, മടപ്പള്ളി പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. നൂറുകണക്കിന് ദീർഘദൂര യാത്രക്കാർ സ്ഥിരമായി വന്നുപോകുന്ന സ്ഥലമാണിത്.

രാവിലെ കണ്ണൂരിൽനിന്ന് കോയമ്പത്തൂരിലേക്കും തിരിച്ച് കണ്ണൂരിലേക്കും സർവിസ് നടത്തിയിരുന്ന ട്രെയിനിന് ബ്രിട്ടീഷ് ഭരണകാലത്തേ നാദാപുരം റോഡിൽ സ്റ്റോപ്പുണ്ടായിരുന്നു.ഈ ട്രെയിൻ ദീർഘദൂര യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു. കോവിഡിന് മുമ്പ് 10 ട്രെയിനുകൾവരെ നിർത്തിയിരുന്ന നാദാപുരം റോഡ് സ്റ്റേഷനിൽ നിലവിൽ രണ്ട് ട്രെയിനുകൾക്ക് മാത്ര മാണ് സ്റ്റോപ്പുള്ളത്.