
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുമായി എംപി ശശി തരൂർ
- തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ നിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കുന്നുവെന്ന് തരൂരിന് പരാതി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുമായി എംപി ശശി തരൂരും. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ നിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കുന്നുവെന്ന് തരൂരിന് പരാതി. വി. ഡി സതീശന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നീക്കത്തിൽ തരൂരിന് മാത്രമല്ല, മുതിർന്ന പല നേതാക്കൾക്കും നീരസമുണ്ട് .കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ. ഹൈക്കമാൻഡിന്റെ ഉറപ്പില്ലാതെ ദില്ലിയിലേക്കില്ല എന്നാണ് തീരുമാനം. നാളെ ദില്ലിയിലെത്താൻ ആയിരുന്നു സുധാകരന് ക്ഷണം.

കേരള നേതാക്കളുമായി ഇനി ചർച്ചയ്ക്കില്ല.കെ സുധാകരൻ ഇന്ന മാധ്യമങ്ങളെ കണ്ടേക്കും. അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചെന്നാണ് സൂചന. കോൺഗ്രസിന് കുരുക്കായിരിക്കുകയാണ് സ്ഥാനാർത്ഥി നിർണയം. സമ്മർദ്ദത്തിനും പോസ്റ്റർ പ്രതിഷേധത്തിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായത്തിൽ മാറ്റമില്ലാതെ തുടരുകയാണ് കെപിസിസി നേതൃത്വം.
