
ക്രിസ്മസ് പുതുവത്സര അവധി ; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം
- കൂടുതലായി ഏർപ്പെടുത്തിയത് 10 ട്രെയിനുകളാണ്
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം.കൂടുതലായി ഏർപ്പെടുത്തിയത് 10 ട്രെയിനുകളാണ്. ഇവ 38 സർവീസുകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. സ്പെഷ്യൽ സർവീസുകൾ അനുവദിച്ച കേന്ദ്ര മന്ത്രി അശ്വിനി കുമാറിന് ജോർജ് കുര്യൻ നന്ദി അറിയിച്ചു.

മുംബൈ, ഡൽഹി, ഹുബ്ലി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. ഇൻഡിഗോ വിമാന പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിനുകൾ മലയാളികൾക്ക് ആശ്വാസമാകും.
CATEGORIES News
