കർണാടക എസ് ബി ഐ യുടെ ചാഡാചൻശാഖയിൽ വൻ കവർച്ച

കർണാടക എസ് ബി ഐ യുടെ ചാഡാചൻശാഖയിൽ വൻ കവർച്ച

  • ജീവനക്കാരുടെ കൈയ്യും കാലും ബന്ധിച്ച ശേഷമായിരുന്നു അക്രമം.

കർണാടക:പട്ടാള വേഷത്തിൽ തോക്കുമായെത്തിയ മൂന്നംഗ കവർച്ചാസംഘം എസ്ബിഐ രാഖയിൽ നിന്ന് 20 കോടി രൂപ വിലമതിക്കുന്ന സ്വർണവും ഒരു കോടി രൂപയും കവർന്നു. കർണാടകയിലെ ചാഡാചൻ ശാഖയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വൻ കവർച്ച നടന്നത്. ബാങ്കിലേക്ക് എത്തിയ കൊള്ളക്കാർ ജീവനക്കാരെയും മാനേജരെയും കെട്ടിയിട്ടു. ബാങ്കിലെത്തിയ ഉപഭോക്താക്കളെയും ബന്ദികളാക്കി. ജീവനക്കാരുടെ കൈയ്യും കാലും ബന്ധിച്ച ശേഷമായിരുന്നു അക്രമം.
ബാങ്കിലെത്തിയവരുട തല പ്ലാസ്റ്റ‌ിക് കവറുകൾ ഉപയോഗിച്ച് കൊള്ളക്കാർ മറച്ചു.

പിന്നാലെ ബാങ്ക് മാനേജരോട് പണം ആവശ്യപ്പെട്ടു. പണം മുഴുവനായും തന്നില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.മഹാരാഷ്ട്രയിലെ പൻധർപുർ ഭാഗത്തേക്കാണ് സംഘം കടന്നതെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സ്ഥ‌ിരീകരിച്ചിട്ടുണ്ട്. കൊള്ളമുതലുമായി വേഗത്തിൽ പോകുന്നതിനിടെ സോളപുറിൽ വച്ച് വാൻ ബൈക്കിൽ ഇടിച്ചു. നാട്ടുകാർ തടഞ്ഞതോടെ വാഹനം വഴിയിൽ ഉപേക്ഷിച്ച് സ്വർണവും പണവുമായി ഓടി രക്ഷപെട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില് കർണാടക മഹാരാഷ്ട്ര പൊലീസ് സംയുക്തമായി അന്വേഷണം ആരംഭിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )