
കർഷകർക്ക് നോട്ടീസ്
- വൈദ്യുതി കണക്ഷന്റെ കരുതൽ നിക്ഷേപം 500 മുതൽ 5,000 രൂപവരെ അടക്കേണ്ടി വരും
ആലത്തൂർ: കാർഷികവൃത്തിക്കാവശ്യമായെടുത്ത വൈദ്യുതി കണക്ഷനുള്ള കരുതൽ നിക്ഷേപത്തിലെ കുറവ് പെട്ടന്ന് തന്നെ അടച്ചുതീർക്കണമെന്ന് കാണിച്ച് കർഷകർക്ക് നോട്ടീസ്. തുകയടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് നോട്ടീ സിൽ പറയുന്നു. കെഎസ്ഇബി സെക്ഷൻ ഓഫീസുകളിൽ തന്നെ നേരിട്ട് തുക അടക്കുകയും വേണം.
വൈദ്യുതി കണക്ഷന്റെ കരുതൽ നിക്ഷേപം 500 മുതൽ 5,000 രൂപവരെ അടയ്യേണ്ടവരുണ്ട്. കാർഷികാവശ്യത്തിന് വൈദ്യുതി സൗജന്യമാണെങ്കിലും കരുതൽ നിക്ഷേപം കർഷകർ തന്നെയാണ് അടയ്ക്കേണ്ടത്. കടത്തിലായവർക്ക് വീണ്ടും സാമ്പത്തിക ഭാരം നൽകുന്നതാണ് ഈ തീരുമാനം എന്ന് കർഷകർ പറയുന്നു.
രണ്ടുവർഷമായി മഴക്കുറവും കനാൽവെള്ളം അപര്യാപ്തവുമായിരുന്നതിനാൽ നെല്ലും പച്ചക്കറിയും തെങ്ങുമൊക്കെ നനയ്ക്കാൻ കൂടുതൽ സമയം മോട്ടോർ പ്രവർത്തിപ്പി ക്കേണ്ടി വന്നതിനാൽ വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിലാണ് കരുതൽ നിക്ഷേപം കൂടുതലായി അടയ്ക്കേണ്ടി വരുന്നതെന്നാണ് കർഷകർ പറയുന്നത്.