ഗതാഗതകുരുക്ക്; ഏഷ്യയിൽ ഒന്നാംസ്ഥാനത്ത് ബെംഗളൂരു

ഗതാഗതകുരുക്ക്; ഏഷ്യയിൽ ഒന്നാംസ്ഥാനത്ത് ബെംഗളൂരു

  • ഈ കണക്ക് പ്രകാരം നഗരത്തിലെ ആളുകൾ ഒരുവർഷം 132 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട്

ബെംഗളൂരു:ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട്.നഗരത്തിൽ 10 കിലോമീറ്റർ പിന്നിടാൻ 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്‌സ് റിപ്പോർട്ടിൽ പറയുന്നു.

ഈ കണക്ക് പ്രകാരം നഗരത്തിലെ ആളുകൾ ഒരുവർഷം 132 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട്. ബെംഗളൂരുവിൽ ഓരോ ദിവസവും ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും കൂടിവരുന്നതിനാൽ മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് പുണെയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )