
ഗോവിന്ദച്ചാമി ഇനി വിയ്യൂരിൽ
- കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ കുറവ് കണക്കിലെടുത്താണ് ഇയാളെ ഇവിടെ നിന്നും മാറ്റിയത്.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻടൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ഗോവിന്ദച്ചാമിയേയും കൊണ്ടുള്ള പ്രത്യേക വാഹനം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. കനത്ത സുരക്ഷയിലാണ് വാഹനം പുറപ്പെട്ടത്.

കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ കുറവ് കണക്കിലെടുത്താണ് ഇയാളെ ഇവിടെ നിന്നും മാറ്റിയത്. ഇന്നലെ ജയിൽ ഡി.ജി.പിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന യോഗത്തിലാണ് ജയിൽ മാറ്റാൻ തീരുമാനിച്ചത്.
CATEGORIES News