ചരിത്രം ആവർത്തിക്കുന്നു; ഇന്ന് വിരമിക്കുന്നത് 10,560 പേർ

ചരിത്രം ആവർത്തിക്കുന്നു; ഇന്ന് വിരമിക്കുന്നത് 10,560 പേർ

  • കഴിഞ്ഞ വർഷത്തിൽ ഈ ദിവസം വിരമിച്ചത് 11,800 പേരാണ്

തിരുവനന്തപുരം: എല്ലാ വർഷത്തെയും പോലെ ഇന്ന് പതിവ് തെറ്റാതെ സർക്കാർ ജീവനക്കാരുടെ കൂട്ടമായ വിരമിക്കൽ ദിവസമാണ്. ഇന്ന് വിരമിക്കുന്നത് 10,560 പേരാണ്. ശമ്പളവിതരണ സോഫ്റ്റ്‌വേറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. ഓരോ വർഷവും ശരാശരി 20,000 പേർ വിരമിക്കുന്നുണ്ട്.

കഴിഞ്ഞ വർഷത്തിൽ ഈ ദിവസം വിരമിച്ചത് 11,800 പേരാണ്. സ്കൂളിൽ ചേരുമ്പോൾ മേയ് 31 ജനനത്തീയതിയായി രേഖപ്പെടുത്തുന്ന രീതിയായിരുന്നു ജനനസർട്ടിഫിക്കറ്റ് നിർബന്ധിതമാക്കുന്നതു വരെ കേരളത്തിലുണ്ടായിരുന്നത്. ഇതാണ് മേയ് 31 ദിവസത്തിലെ കൂട്ടവിരമിക്കലിന്റെ ഹേതു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )