ചിക്കമംഗളൂരുവിൽവിനോദസഞ്ചാരത്തി,നെത്തിയ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല

ചിക്കമംഗളൂരുവിൽവിനോദസഞ്ചാരത്തി,നെത്തിയ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല

  • ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്.

തെലങ്കാന : ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തി,നെത്തിയ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രദേശത്തെ രണ്ട് കൊക്കകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാ ണ് പോലീസ്. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരച്ചിലിൽ സംതൃപ്‌തിയുണ്ടെന്ന് ശ്രീനന്ദയുടെ അച്ഛൻ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് പെൺകുട്ടി. കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്.

പാലക്കാട് നിന്നെത്തിയ നാല്പത്സം അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു പതിനാറുകാരിയും.പോലീസും വനം വകുപ്പുദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാണാതായ കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം പാലക്കാട് നിന്നെത്തി. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ മുതൽ ആരംഭിച്ചിരുന്നു. അതേസമയം കാണാതാവുന്നതിന് തൊട്ടുമുമ്പ് ശ്രീനന്ദ ചിത്രീകരിച്ച റീൽസിന്റെ ദൃശ്യങ്ങളും ലഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )