
ചെങ്ങോട്ടുകാവ് സിപിഐഎം ലോക്കൽ സമ്മേളനം നടന്നു
- സമ്മേളനം 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സിപിഐഎം ലോക്കൽ സമ്മേളനം യുകെഡി അടിയോടി നഗറിൽ വച്ച് (എളാട്ടേരി )ചേർന്നു. ഗ്രാമപഞ്ചായത്തിലെ ജല്‍ജീവന്‍ മിഷൻ പ്രകാരം കുഴിയെടുത്ത് താറുമാറായ റോഡുകൾ പുനസ്ഥാപിക്കുക എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്വാഗതസംഘം കൺവീനർ സി.എം.രതീഷ് സ്വാഗതം പറഞ്ഞു.
കെ എൻ രാമചന്ദ്രൻ അധ്യക്ഷനായി,വി. എം. ഗംഗാധരൻ മാസ്റ്റർ സമ്മേളന നഗരിയിൽ പതാക ഉയർത്തി ,എ.സോമശേഖരൻ രക്തസാക്ഷി പ്രതിജ്ഞയും, അനുശോചന പ്രമേയം ടി. എൻ രജിലേഷും അവതരിപ്പിച്ചു.പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനിൽ പറമ്പത്ത് അവതരിപ്പിച്ചു.എ. സോമശേഖരൻ, ശിഖ, ബി.ടി.എൻ. രജിലേഷ് എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു.പി.വിശ്വൻ മാസ്റ്റർ, ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, കെ.ഷിജു മാസ്റ്റർ ,ബേബി സുന്ദർരാജ് , പി.സത്യൻ, ടി.വി.ഗിരിജ എന്നിവർ സമ്മേളനം അഭിവാദ്യം ചെയ്തു.സമ്മേളനം 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി അനിൽ പറമ്പത്തിനെ തിരഞ്ഞെടുത്തു.