ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് തീപിടിത്തം

ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് തീപിടിത്തം

  • ഒഴിവായത് വൻദുരന്തം

ഫറോക്ക്: ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. മീഞ്ചന്ത ഫയർ സർവിസിൽ നിന്നെത്തിയ സേനാംഗങ്ങളുടെ ഇടപെടൽ കാരണം ഒഴിവായത് വൻ ദുരന്തമാണ്. ദേശീയപാതയിൽ തിരക്കു കുറഞ്ഞ സമയമായതിനാൽ ടാങ്കർ ലോറി റോഡിനു അരികി ലേക്ക് ചേർത്തുനിർത്താൻ കഴിഞ്ഞതും പെട്ടെന്ന് തീ അണക്കാനായതും ദുരന്തം ഒഴിയാൻ സഹായകമായി.

കോഴിക്കോട് ഭാഗത്തുനിന്ന് വിവിധ സ്ഥാപനങ്ങളിൽ ഡീസൽ നൽകിയ ശേഷം മണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുടെ കാബിനിൽ നിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ, വാഹനത്തിൽ ഉണ്ടായിരുന്ന ഡി. സി.പി എക്സിറ്റിങ്ഗ്യൂഷർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ അണക്കുകയായിരുന്നു.മീഞ്ചന്ത ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓ ഫിസർ ഇ. ഷിഹാബുദ്ദീൻ്റെ നേതൃത്വത്തിൽ സീ നിയർ ഫയർ റസ്ക്യൂ ഓഫിസർ പി.എം. ബിജേ ഷ്, എഫ്.ആർ.ഒമാരായ പി. ബിനീഷ്, പി. മധു, ടി. വി. ജിജിൻരാജ്, കൽവിൻ റോഡ്രിഗസ്, എൻ. സു ഭാഷ്, ഷഫീഖ് അലി, ജയേഷ്, ഹോംഗാർഡ്‌മാരാ യ മനോഹരൻ, കൃഷ്‌ണകുമാർ എന്നിവർ ചേർ ന്നാണ് തീ അണച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )