
ജമ്മു കാശ്മീരിൽ മന്ത്രിസഭ സത്യപ്രതിജ്ഞ ബുധനാഴ്ച
- നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്
ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച. നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസമുണ്ടാകും. രാഷ്ട്രപതി ഭവനിലേക്കും ആഭ്യന്തരമന്ത്രാലയത്തിലേക്കും രേഖകൾ കൈമാറണമെന്ന് ലെഫ്റ്റനൻ്റ് ഗവർണർ നിർദേശം നൽകി.

ബുധനാഴ്ചക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാവുമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ഒമർ അബ്ദുള്ള നാളെ ഗവർണറെ കാണും. ഇന്ന് കൂടിയ എംഎൽഎമാരുടെ യോഗത്തിൽ നാഷണൽ കോൺഫറസിന് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനമായി. ഇതുസംബന്ധിച്ചുള്ള കത്ത് ഗവർണർക്ക് കൈമാറി.
CATEGORIES News