ജൂൺ ഒന്നിന് സ്കൂൾ തുറക്കും : പാഠപുസ്തകങ്ങളും യൂണിഫോമും തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജൂൺ ഒന്നിന് സ്കൂൾ തുറക്കും : പാഠപുസ്തകങ്ങളും യൂണിഫോമും തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • കഴിഞ്ഞ പത്ത് വർഷമായി സ്കൂൾ തുറക്കുന്നതിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത് കേരളത്തിലെ ഒരു പതിവായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി

തിരുവനന്തപുരം: ഈ വർഷം ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷമായി സ്കൂൾ തുറക്കുന്നതിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത് കേരളത്തിലെ ഒരു പതിവായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ വിപുലമായ വികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഏകദേശം 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്.

ഇതിൽ 55,000 ഹൈടെക്ക് ക്ലാസ് മുറികളും 550 പുതിയ സ്കൂൾ കെട്ടിടങ്ങളും ഉൾപ്പെടുന്നു. പഠനത്തിനുള്ള മികച്ച സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. കുട്ടികൾക്ക് ആദ്യദിനം മുതൽ ആത്മവിശ്വാസത്തോടെ ക്ലാസ്സിലെത്താനും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നേടാനുമുള്ള എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2026-27 അധ്യയന വർഷത്തേക്ക് ആവശ്യമായ 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയായതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2026-27 അധ്യയന വർഷത്തേക്ക് ആവശ്യമായ 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയായതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )