
ട്രെയിനിന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
- ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാടുനിന്ന് റെയിൽവേ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ . ചിത്താരിയിലെ മുഹമ്മദ് റിയാസ് (31) ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാടുനിന്ന് റെയിൽവേ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം പുലർച്ചെ കാഞ്ഞങ്ങാട്ട് എത്തിയ സമയത്താണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ പിറകിലെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം കണിച്ചുകുളങ്ങരയിലെ മുരളീധരന് (63) കല്ലേറിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു
CATEGORIES News