ടർബോ 12ന് ഒടിടിയിലേക്ക്

ടർബോ 12ന് ഒടിടിയിലേക്ക്

  • സോണിലൈവിലൂടെ ടർബോ എത്തുന്നത്

മ്മൂട്ടി നായകനായെത്തിയ ടർബോ ഒടിടിയിലേക്ക്. സിനിമ ഇതിനോടകം ആഗോളതലത്തിൽ 70 കോടി ക്ലബിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ഒന്നാമതായിരുന്നു.സോണി ലൈവിലൂടെ ടർബോ ജൂലൈ 12ന് ആണ് എത്തുന്നത്.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തിൽ മമ്മൂട്ടി എത്തുമ്പോൾ മറ്റ് സുപ്രധാന വേഷങ്ങളിൽ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് എത്തിയത്. വിയറ്റ്നാം ഫൈറ്റേർസാണ് നിർണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം വിഷ്ണു ശർമ്മ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )