ഡോക്ടർമാരുടെ സമരം ; ശസ്ത്രക്രിയകൾ നടക്കില്ല,                            ഒപി പ്രവർത്തിക്കില്ല

ഡോക്ടർമാരുടെ സമരം ; ശസ്ത്രക്രിയകൾ നടക്കില്ല, ഒപി പ്രവർത്തിക്കില്ല

  • രാജ്യത്ത് 24 മണിക്കൂർ സമരവുമായി ഐഎംഎ

തിരുവനന്തപുരം :കൊൽക്കത്ത ആർജി കാർ ആശുപ്രതിയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ സംസ്‌ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപ്രതികളിൽ ഒപി പ്രവർത്തിക്കുന്നില്ല. കൂടാതെ നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവെച്ചു.

പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്‌ടർമാർ പൂർണമായും വിട്ടുനിൽക്കുകയാണ്. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും എന്ന് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )