ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ‘ രീതി മാറ്റും

ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ‘ രീതി മാറ്റും

  • സ്കൂൾ വാഹനങ്ങളിൽ കാമറ നിർബന്ധമാക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ‘ രീതി മാറ്റുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു. റിവേഴ്സ് പാർക്കിങ്ങും കയറ്റത്തിൽ വണ്ടി നിർത്തി എടുക്കലുമടക്കം ഉൾപ്പെടുന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കും.

കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർതന്നെ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂ‌കൂളുകളിലെ പഠിതാക്കളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരുദ്യോഗസ്ഥർ ഇത്തരത്തിൽ ഒമ്പത് പേരെയാണ് ബോധപൂർവം തോൽപ്പിച്ചത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കും. ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കിയതോടെ വിജയിക്കുന്നവരുടെ ശതമാനം കുറഞ്ഞു. 80 ന് മുകളിൽ ആയിരുന്ന വിജയശതമാനം നിലവിൽ 52 ആണ്. ഗുണനിലവാരത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി ചോദ്യോത്തരവേളയിൽ വ്യക്തമാക്കി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )